നടി തൃഷയും നടൻ വിജയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വിജയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെയാണ് തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായായത്. ഇപ്പോഴിതാ ഗോവയിൽ നടന്ന കീർത്തി സുരേഷിന്റെ വിവാഹ ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതോടെ ഈ ‘പ്രണയ ഗോസിപ്പ്’ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്.
ഒരിക്കൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞ താരമാണ് തൃഷ. എന്നാൽ, അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ ആ വിവാഹം മുടങ്ങി. അതിന് ശേഷം മറ്റൊരു വിവാഹത്തിനായി താരം മുതിർന്നിട്ടില്ല. എന്നാൽ, 20 വർഷത്തോളമായി താരത്തിന്റെ പേരിനൊപ്പം പല നടന്മാരുടെയും പേര് ചേർത്ത് പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് വിജയും തൃഷയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത്.
വിജയ് തന്റെ ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നും വരെ കഥകളുണ്ട്. വിജയ്യുടെ മാനേജർ ജഗദീഷിനൊപ്പം വിജയ്യും തൃഷയും ഒരുമിച്ച് യാത്ര ചെയ്യുന്നതായി വ്യക്തമാക്കുന്ന ഫ്‌ലൈറ്റ് ടിക്കറ്റ് ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതും ഗോസിപ്പുകൾക്ക് ശക്തിപകർന്നിരുന്നു. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ ഇരുവരും മുന്നോട്ട് പോകുന്നതിന്റെ ഫോട്ടോകളും പ്രചരിച്ചിരുന്നു.