രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചു; കണക്കുകൾ പുറത്തുവിട്ട് ടെലികോം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന് കേന്ദ്രം. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇവ മൊത്തമായി കമ്മീഷൻ ചെയ്തിട്ടില്ലെന്നും ടോലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

രാജ്യത്ത് ഒരു ലക്ഷം ടവറുകൾ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിക്കുന്നത് ടാറ്റയുമായി സഹകരിച്ചാണ്.

700 MHz, 2100 MHz ബാൻഡുകളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. തങ്ങളുടെ നെറ്റ്വർക്ക് മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്വർക്കിന് തുല്യമായ വേഗതയാണ് നൽകുന്നതെന്നാണ് ബിഎസ്എൻഎല്ലിന്റെ അവകാശവാദം.