ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ജീവനക്കാർ, കാരണമിത്

പനാജി: ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പരിശോധനക്കെത്തിയ ഇഡി സംഘത്തെ തട്ടിപ്പ് സംഘമെന്ന് കരുതി ജീവനക്കാർ തടഞ്ഞു. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് റെയ്ഡ് നടത്തിയത്. കർണാടകയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഗോവയിൽ കാസിനോയിൽ റെയ്ഡിനെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

കാസിനോ കപ്പലുകളിൽ കയറാൻ ജീവനക്കാർ ഇഡി ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പറ്റിച്ച് പണം തട്ടാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതിന് പിന്നാലെ ഗോവ പൊലീസ് സഹായത്തോടെയാണ് ഇഡി സംഘം റെയ്ഡ് പൂർത്തിയാക്കിയത്. ഗോവൻ തീരത്തുള്ള കാസിനോ കപ്പലുകളിലെ സാമ്പത്തിക ഇടപാട് പരിശോധിക്കാനും ജീവനക്കാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇഡി സംഘം എത്തിയത്. ടാക്‌സ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഒരാഴ്ച്ചയ്ക്ക് മുൻപ് ഗോവയിൽ നിന്നുള്ള ഇഡി സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു.