ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ; വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽ കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണം.

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചു മാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.

വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.