ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്‌ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം നടന്നത്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ടസംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.