നടൻ നാഗചൈതന്യയെ പരിഹസിച്ച് മുൻഭാര്യയും നടിയുമായ സാമന്ത. സാമന്തയുടെ പുതിയ ത്രില്ലർ സീരിസായ സിറ്റാഡൽ; ഹണി ബണ്ണിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് നാഗചൈതന്യയെ പരിഹസിക്കുന്ന പരാമർശം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ആമസോൺ പ്രൈം വീഡിയോയിലെ ചാറ്റ് ഷോയിൽ സഹതാരമായ വരുൺധവാനുമായി സംസാരിക്കുന്നതിനിടെയാണ് സമാന്ത മുൻ ഭർത്താവിനെ പരിഹസിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
തികച്ചും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങൾ ചെലവഴിച്ച ഏറ്റവും പരിഹാസ്യമായ തുക ഏതാണ്? എന്നായിരുന്നു വരുൺ ധവാന്റെ ചോദ്യം. തന്റെ എക്‌സിന് നൽകിയ വിലയേറിയ സമ്മാനങ്ങൾ എന്നായിരുന്നു ഇതിന് സാമന്ത നൽകിയ മറുപടി. എന്താണ്? എത്രയായിരുന്നു എന്ന ചോദ്യത്തിന് കുറച്ചധികം എന്നും താരം പറഞ്ഞു.
ഡിസംബറിൽ നാഗചൈതന്യയുടെ വിവാഹം നടി ശോഭിത ധൂലിപാലയുമായി നടക്കാനിരിക്കെയാണ് സാമന്തയുടെ പരാമർശം ചർച്ചയാകുന്നത്. 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു.

