കേരളത്തിൽ റെയിൽവേ വികസന പദ്ധതികൾക്ക് തടസം നേരിടുന്നു; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാൽ റെയിൽവേ വികസന പദ്ധതികൾക്ക് തടസം നേരിടുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയിൽവേമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 470 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നൽകിയിട്ടും 64 ഹെക്ടർ മാത്രമാണ് ഏറ്റെടുക്കാനായത്.

നിലവിൽ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂർ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കൽ, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയിൽവേ മന്ത്രി കത്തിൽ വിശദീകരിച്ചിട്ടുണ്ട്.