കൊച്ചി: ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നേരം മൊഴിയെടുക്കൽ നീണ്ടുനിന്നു. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസിൽ ഹാജരാവുകയായിരുന്നു.
പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. പുസ്തക വിവാദത്തിൽ (ഡിസി ബുക്‌സ്) ഫെസിലിറ്റേറ്റർ മാത്രമാണെന്നായിരുന്നു നേരത്തെ രവി ഡിസിയുടെ പ്രതികരണം.
പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

