പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ മുതൽ; 15 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ മുതൽ. വഖഫ് നിയമഭേദഗതി ഉൾപ്പെടെ 15 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശൈത്യകാല സമ്മേളത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവരും.

അതേസമയം, വഖഫിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവകക്ഷിയോഗത്തിൽ സർക്കാർ തള്ളി. ശൈത്യകാല സമ്മേളനത്തിൽ അദാനി വിഷയത്തിലടക്കം പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അദാനിയെ അറസ്റ്റു ചെയ്യണം, സംയുക്ത പാർലമെന്ററി സമിതി അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.