പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ബിജെപി കോട്ടകൾ പൊളിച്ചടുക്കി രാഹുൽ, ലീഡ് കുതിക്കുന്നു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വലിയ ലീഡുമായി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്റെ മുന്നേറ്റം. ബിജെപിയുടെ സി കൃൃഷ്ണകുമാറിനെയും കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും നിഷ്പ്രഭനാക്കി രാഹുൽ കുതിപ്പ് തുടരുകയാണ്.

പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടാൻ രാഹുലിന് കഴിഞ്ഞു.

രാഹുലിന്റെ വിജയം ഉറപ്പായ സാഹചര്യത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്.