തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇപി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്ന് ഡിസി ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇപിയുടേതെന്ന പേരിൽ ആത്മകഥാഭാം പുറത്തുവന്നതും പിന്നീട് ഉണ്ടാ വിവാദങ്ങളും വലിയ ചർച്ചാ വിഷയമായിരുന്നു. തുടർന്നാണ് ഇപി പോലീസിൽ പരാതി നൽകിയത്.
എസ് പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് ഡിസി ബുക്‌സിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ പരിശോധനകൾ നടന്നിരുന്നു. പരിശോധനയ്ക്കിടെ പല ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപിയുമായി കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.