വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർ മരണപ്പെട്ടു

ഇസ്ലാമാബാദ്: വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേർ മരണപ്പെട്ടു. പാകിസ്ഥാനിലാണ് സംഭവം. സിന്ധുനദിയിലേക്കാണ് വാഹനം മറിഞ്ഞത്. ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് അപകടം ഉണ്ടായത്.

ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്‌തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വധു മരണത്തിന് കീഴടങ്ങിയത്. നദിയിൽ നിന്നും 13 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവർക്കായുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.