ആപ്പിൾ ഉത്പ്പന്നങ്ങൾക്കായുളള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ

മുംബൈ: ആപ്പിൾ ഉത്പ്പന്നങ്ങൾക്കായുളള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ എന്ന പേരിൽ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.

ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുളള പുതിയ പ്രൊഡക്ടറുകൾ ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യാനും അതിന്റെ ടെസ്റ്റിംഗ് ഉൾപ്പെടെ ഇന്ത്യയിൽ തന്നെ നടത്താനും കമ്പനിയ്ക്ക് പുതിയ പ്രവർത്തനങ്ങളിലൂടെ കഴിയുക. ഇന്ത്യയിലെ ഉൽപാദനം ഉയരുന്നതോടെ പുതിയ പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാൻ കമ്പനിയ്ക്ക് കഴി.ും. .

അമേരിക്ക, ചൈന, ജർമനി, ഇസ്രായേൽ എന്നിവിടങ്ങളിലാണ് ആപ്പിളിന് R & D വിഭാഗം ഉളളത്. സാങ്കേതിക വിദ്യകളിൽ അത്രയേറെ മുന്നേറിയ രാജ്യങ്ങളിലും ടെക്നോളജിയെ ആ രാജ്യങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ഉൾപ്പെടെ സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആപ്പിൾ ആർ ആൻഡ് ഡി വിഭാഗം ആരംഭിക്കുന്നത്.