പാലക്കാട്: പാലക്കാട് വഖഫ് ഭൂമിയല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നടത്തിയത് ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേരാത്ത പ്രസ്താവനയാണ്. മുനമ്പം പ്രശ്‌നത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വഖഫിലെ വിവാദ പ്രസ്താവനയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോൺഗ്രസ് നേതാവ് അനൂപ് വി ആർ ആണ് പരാതി നൽകിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

