തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൊലീസ് അന്വേഷണ റിപോർട്ട് ഗോപാകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഉചിതമായ നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ശുപാർശ ചെയ്യുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും സംബന്ധിച്ച വാർത്ത നേരത്തെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാൽ, ഇതുവരെ നടന്ന അന്വേഷണത്തിൽ ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെറ്റ നൽകിയ വിശദീകരണത്തിൽ ഹാക്കിംഗ് സ്ഥിരീകരിച്ചിട്ടില്ല.

