ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി; കുടുംബവുമൊത്ത് വീട്ടിൽ ദീപാവലി ആഘോഷിച്ച് അമൃത സുരേഷ്

കുടുംബവുമൊത്ത് വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ വൈറലാകുന്നു. അനിയത്തി അഭിരാമി സുരേഷും അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പുവും ഒന്നിച്ചാണ് വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് ഇവർ ദീപാവലി ആഘോഷമാക്കി. ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ താരം വ്‌ളോഗിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകർക്ക് അഭിരാമിയും അമ്മ ലൈലയും നന്ദി അറിയിച്ചു.

കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് പറഞ്ഞു.