ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുക്കോൺ. ബാഡ്മിന്റൻ താരമായിരുന്ന ദീപിക പിന്നീട് ഈ മേഖല ഉപേക്ഷിച്ച് മോഡലിംഗിലേക്കും സിനിമാ മേഖലയിലേക്കും തിരിയുകയായിരുന്നു. 500 കോടി രൂപയിലധികമാണ് ദീപികയുടെ ആസ്തി. 12 ൽ അധികം ബ്രാൻഡുകളിൽ ദീപികയ്ക്ക് നിക്ഷേപമുണ്ട്.
2015ലാണ് തന്റെ സ്വന്തം വസ്ത്ര ബ്രാൻഡെന്ന നിലയിൽ ‘ഓൾ എബൗട്ട് യു’ എന്ന സംരംഭത്തിന് ദീപിക തുടക്കം കുറിച്ചത്. പ്രമുഖ ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ മിന്ദ്രയുമായി ചേർന്നായിരുന്നു ഇത്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ദീപിക വിപണിയിലെത്തിച്ചത്. 2017ൽ തന്റെ പോർട്ഫോളിയോ മാനേജ് ചെയ്യുന്നതിനായി കെഎ എന്റർപ്രൈസസ് എൽഎൽപി എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടു. ഇതിന് പിന്നാലെ കാ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസും തുടങ്ങി.
2019ൽ ഓൺലൈൻ ബ്യൂട്ടി പ്രൊഡക്റ്റ്സിന്റെ മാർക്കറ്റ് പ്ലേസായ പർപ്പിളിൽ ദീപിക നിക്ഷേപം നടത്തിയിരുന്നു. ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പായ ഫർലെൻകോയിലും താരത്തിന് നിക്ഷേപമുണ്ട്. മുംബൈ കേന്ദ്രമാക്കിയ പാക്കേജ്ഡ് ഫുഡ്സ് സ്റ്റാർട്ടപ്പായ ഡ്രം ഫുഡ്സ് ഇന്റർനാഷണലിലും ദീപിക നിക്ഷേപം നടത്തി. തനിഷ്‌കും ഒപ്പോയും ആഡിഡാസുമുൾപ്പടെ നിരവധി വൻകിട ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് ദീപിക.