ജെസിബി വിട്ടു കിട്ടുന്നതിനായി അരലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. തൃശൂരിലാണ് സംഭവം. വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. ഒലൂക്കര സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്റന്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ. 50,000 രൂപ വാങ്ങുന്നതിനിടയിൽ തൃശൂർ വിജിലൻസ് ഡിവെഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് വിജിലൻസ് ഇവരെ പിടികൂടിയത്.