കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. നടന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എറണാകുളം ആർടിഒയാണ് നടപടിയെടുത്തിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കണമെന്നും അധികൃതർ ശ്രീനാഥ് ഭാസിയോട് നിർദ്ദേശിച്ചു. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ സെൻട്രൽ പൊലീസാണ് കേസെടുത്തത്.
മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശ്രീനാഥ് ഭാസി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

