തിരുവനന്തപുരം: വിജയദശമി നാളിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് ചുവടുവെച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്.
നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടന്നുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.

