യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി; സ്വാസിക, ബീന ആന്റണി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

കൊച്ചി: മൂന്ന് സിനിമാ, സീരിയൽ താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബലാത്സംഗ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ സീരിയൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് തുടങ്ങിയവർക്കെതിരെയാണ് കേസ്.

നെടുമ്പാശ്ശേരി പൊലീസാണ് താരങ്ങൾക്കെതിരെ കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടി ഇവർക്കെതിരെ നൽകിയ പരാതി.