നാസിക്ക്: പരിശീലനത്തിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
പരിശീലനത്തിനിടെ ഷെല്ലുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ശരീരത്തിൽ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഹൈദരാബാദ് സ്വദേശികളായ അഗ്നിവീറുകൾ പരിശീലനത്തിന് വേണ്ടിയാണ് നാസിക്കിലെ ദിയോലാളിയിലുള്ള ആർട്ടിലെറി സ്‌കൂളിലെത്തിയത്. സംഭവത്തിൽ ഹവിൽദാർ അജിത് കുമാറിന്റെ പരാതിപ്രകാരം അപകടത്തിന്റെ കാരണം കണ്ടെത്താൻ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

