നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്, മുന്നോട്ട് പോവുക; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഓരോ ദിവസവും പല ആരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ബാലയുമായി പിരിഞ്ഞതിന് ശേഷം അമൃതയും ഗോപിസുന്ദറും ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലേർപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇവർ ഈ ബന്ധം അവസാനിപ്പിച്ചു.

ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ അമൃത ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പരസ്യ പിന്തുണ നൽകുകയാണ് ഗോപി സുന്ദർ. ബാലക്കെതിരെ ഫേസ്ബുക്കിൽ അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയാണ് ഗോപി സുന്ദർ തന്റെ പിന്തുണ അറിയിച്ചത്.

നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി’ എന്ന് ഗോപി സുന്ദർ അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തു.