എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറി; വൈക്കം സിഐയെ സ്ഥലം മാറ്റി

കോട്ടയം: വൈക്കം സി.ഐയെ സ്ഥലം മാറ്റി. വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.

സി കെ ആശ സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.