മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറി; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്നാണ്. എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

സിപിഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നു. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി വരും. എല്ലാത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. എം ആർ അജിത്ത് കുമാർ ആരോപണ വിധേയനാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്ന ചോദ്യവും ചെന്നിത്തല മുന്നോട്ടുവെച്ചു.