തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമം; എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും

തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ആവും ശശീന്ദ്രന് പകരം മന്ത്രിയാവുക. തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അനുകൂല നിലപാടുണ്ടാവാതെ വന്നതോടെയാണ് മന്ത്രി സ്ഥാനം ഒഴിയാൻ ശശീന്ദ്രൻ തയാറായത്.

എൻസിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ശരദ് പവാറിൻറെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്റെ തീരുമാനം തോമസ് കെ തോമസിന് അനുകൂലമായിരുന്നു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം.