മൈനാഗപ്പള്ളി വാഹനാപകടം; പ്രതി അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപ്പിച്ചിരുന്നെന്ന് പോലീസ്

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ ശ്രീക്കുട്ടിയും മദ്യപ്പിച്ചിരുന്നെന്ന് വ്യക്തമാക്കി പോലീസ്. ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പോലീസ് ശേഖരിച്ചു.

അതേസമയം, അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തന്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.