തിരുവനന്തപുരം: തിരുവോണ നാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സേവാഭാരതി തുടർച്ചയായ 25 -ാം വർഷം നൽകുന്ന ഓണസദ്യയുടെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി നൽകിയത്. കഴിഞ്ഞ 24 വർഷമായി സേവാഭാരതി ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നുണ്ട്.
തിരുവോണ സദ്യയ്ക്ക് മുൻപായി ദന്തൽ കോളേജ് പരിസരത്ത് സേവാഭാരതി സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ ആശുപത്രിക്കിടക്കയിൽ കഴിയേണ്ടി വരുന്ന രോഗികൾക്കും അവരോടൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും തങ്ങളാൽ കഴിയുന്ന സന്തോഷം നൽകിയിരിക്കുകയാണ് സേവാഭാരതി. ഈ ശ്രമത്തിൽ പങ്കാളിയായി സുരേഷ് ഗോപിയും നന്മയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ്.

