ന്യൂഡൽഹി: തിരുവോണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദൗപതി മുർമ്മു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടേയെന്ന് രാഷ്ട്രപതി പറഞ്ഞു. ഓണത്തിന്റെ സുവർണാവസരത്തിൽ എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
വിളവെടുപ്പ് ആഘോഷിക്കുകയും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് രാഷ്ട്രപതി അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

