തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം; സംഭവം പാലക്കാട്

പാലക്കാട്: തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി
മരണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് ആണ് മരണപ്പെട്ടത്. 50 വയസായിരുന്നു.

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായായിട്ടായിരുന്നു മത്സരം.