സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരി; ഇൻഡിഗോ ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: രണ്ടു വർഷത്തിന് ശേഷം ഇൻഡിഗോ ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി ഡൽഹിയിൽ അടിയന്തരമായി എത്തേണ്ടതു കൊണ്ടാണ് ഇ പി ജയരാജൻ ഇൻഡിഗോയിൽ യാത്ര ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10.30ന് കരിപ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇ പി ഡൽഹിയിലെത്തിയത്. ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് ഇപി പറഞ്ഞു. അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുമായുള്ള അകൽച്ച അല്ല ഇപ്പോഴത്തെ വിഷയമെന്നും യെച്ചൂരിയെന്ന വിഷയം മാത്രമേയുള്ളൂ. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയുമെന്നും ഇപി കൂട്ടിച്ചേർത്തു.