റെക്കോർഡ്; ജീവനക്കാർക്ക് 95000 രൂപ ബോണസുമായി ബെവ്കോ

തിരുവനന്തപുരം: ഓണക്കാലത്ത് ജീവനക്കാർക്കുള്ള ബോണസിൽ റെക്കോർഡിട്ട് ബിവ്‌റിജസ് കോർപറേഷൻ. 95000 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് ബിവ്‌റേജസ് കോർപ്പറേഷൻ ബോണസായി നൽകുന്നത്. 90000 രൂപയായിരുന്നു കഴിഞ്ഞ വർഷം നൽകിയത്.

ഇത്തവണ 5000 രൂപ ബെവ്‌കോ സ്വീപ്പർ തൊഴിലാളികൾക്കും ഓണ ബോണസ് നൽകും. സർക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാൻ പെർഫോമൻസ് ഇൻസെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേർതിരിച്ച് ഒരുമിച്ചു നൽകും. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്.