തിരുവനന്തപുരം: തനിക്കെതിരെയുള്ള പീഡന പരാതിയിൽ സിനിമയിൽ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച് വെങ്കിടേഷിന് പരാതി നൽകി. ക്രൈംബാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി സമർപ്പിച്ചത്.
തനിക്കെതിരെ പുറത്ത് വന്ന പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് നിവിൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ താൻ നിരപരാധിയാണ്. ഈ പരാതിയുടെ ഉത്ഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സിനിമ മേഖലയിലുള്ളവർ കേസിന് പിന്നിൽ പ്രവർത്തിച്ചുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.