മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കും; റിപ്പോർട്ടുകൾ ഇങ്ങനെ

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ സന്ദർശനം നടത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് മന്ത്രിമാർ മാലദ്വീപ് സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു. ഈ ദിവസം തന്നെയാണ് മുയിസു ഉടൻ ഇന്ത്യാ സന്ദർശനം നടത്തുമെന്ന വാർത്ത പുറത്തു വന്നത്.

ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. വിനോദസഞ്ചാര മേഖലയിലുൾപ്പെടെ ഇതോടെ മാലദ്വീപിന് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മാലദ്വീപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഈ വർഷം ജൂണിൽ നടന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തിരുന്നു.