ആംആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഛണ്ഡീഗഡ്: ആംആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. പഞ്ചാബിലാണ് സംഭവം. ആം ആദ്മി പാർട്ടി കിസാൻ വിങ് അധ്യക്ഷൻ തർലോചൻ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം നടന്നത്.

റോഡിന് സമീപത്താണ് തർലോചനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകൻ ഹർദീപ് സിങ് തർലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹർപ്രീത് ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.