കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം; മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്ര ജലക്കമ്മീഷൻ അംഗീകാരം നൽകി.

മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം കമ്മീഷൻ തള്ളി. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. 2011 ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത്.