മലപ്പുറം: വിവാഹ ദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.
ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലേക്ക് മാറ്റി.
കുളിമുറിയിൽ ശുചിമുറിയിൽ കയറിയ ജിബിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയില്ല. ഷാർജയിൽ ജോലി ചെയ്യുന്ന ജിബിൻ വിവാഹത്തിനാണ് നാട്ടിലെത്തിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

