ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്; ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുന്നുവെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.

മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ. നിങ്ങൾ അത് വച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.