കോൺഗ്രസ് ന്യൂനപക്ഷ അഭയാർത്ഥികളെ വഞ്ചിക്കുകയാണ്; ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി അമിത്ഷാ

അഹമ്മദാബാദ്: ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം നീതി നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിഭജനം നടന്നത് മതാടിസ്ഥാനത്തിലാണ്. അന്നുമുതൽ കോൺഗ്രസ് ന്യൂനപക്ഷ അഭയാർത്ഥികളെ വഞ്ചിക്കുകയാണ്. സിഎഎ ജനങ്ങൾക്ക് പൗരത്വം നല്കുന്നതിനുമാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് നീതിയും അവകാശവും ഉറപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും സഖ്യകക്ഷികളുടേയും പ്രീണന രാഷ്ട്രീയം കാരണം അഭയം തേടിയ ആളുകൾക്ക് 1947 മുതൽ 2014 വരെ നീതി ലഭിച്ചില്ല അവർ ഹിന്ദുവോ ബുദ്ധമതക്കാരോ, സിഖുകാരോ, ജൈനമതക്കാരോ ആയതിനാൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.