വന്ദേഭാരത് ഇനി വിദേശത്തേക്കും; ആഗോളതലത്തിൽ വിപണി വിപുലീകരിക്കാൻ നീക്കം

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ വന്ദേഭാരത് വിദേശത്തേക്ക് കയറ്റി അയക്കാനൊരുങ്ങുന്നു. നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം.

സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെന്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമം.

മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെയാണ് കയറ്റുമതിയ്ക്കായി ലക്ഷ്യമിടുന്നത്. കയറ്റുമതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.