ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അദ്ദേഹം സംവദിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം പാരീസ് ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്‌സി പി ആർ ശ്രീജേഷ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്കും അദ്ദേഹത്തിന് നൽകി. ഹോക്കി ടീമംഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്‌ജ്യോത് സിംഗ്, സ്വപ്നിൽ കുസാലെ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് തുടങ്ങിയവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.