ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; സിപിഎം പോളിറ്റ് ബ്യൂറോ

തിരുവനന്തപുരം: ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയും ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാൻ പുതുതായി അധികാരമേറ്റ ഇടക്കാല സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസർക്കാർ ബംഗ്ലാദേശ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും സിപിഎം പോളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ചു.