തിരുവനന്തപുരം: വഞ്ചനാപരമായ തൊഴിൽ ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും മുതലെടുക്കാൻ സ്‌കാമർമാരെ അനുവദിക്കരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഏതെങ്കിലും തൊഴിൽ അവസരങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് ആ തൊഴിൽ സ്ഥാപനത്തെ കുറിച്ച് വിശദപരിശോധന നടത്തുകയും ചെയ്യുക.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.