വയനാടിനായി കൈ കോർത്ത് എയർടെൽ; മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റും, എസ്എംഎസും ടോക്ക് ടൈമും

വയനാട്: വയനാടിനായി കൈ കോർത്ത് എയർടെൽ. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് ഉൾപ്പെടെ ഓഫർ ലഭിക്കും.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകൾ നൽകിയിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. കൂടാതെ,

കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ കഴിയുന്നതാണ്.