തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി ഫയൽ നീക്കം തടസപ്പെട്ടു. റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ മുതൽ സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് തകരാറിലായതോടെയാണ് ഫയൽനീക്കം പൂർണമായും നിലച്ചത്.
ഇ -ഫയലിംങ് സംവിധാനങ്ങളുടെ തകരാറുകൾ പരിശോധിക്കുന്ന നാഷണൽ ഇൻഫാമാറ്റിക് സെന്റർ തകരാർ പരിഹരിക്കുന്നതിനായുള്ള ഇടപെടൽ നടത്തിയെങ്കിലും പ്രശ്നം ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ഡൽഹിയിൽ നിന്നുള്ള വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നാണ് ഐടി വകുപ്പ് പറയുന്നത്.

