അജ്ഞാത അക്കൗണ്ടിൽ നിന്ന് തെറ്റായ പണകൈമാറ്റത്തെക്കുറിച്ച് കോളുകൾ വരുന്നുണ്ടോ; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അജ്ഞാത അക്കൗണ്ടിൽ നിന്നോ യുപിഐ ട്രാൻസാക്ഷനിൽ വഴിയോ തെറ്റായ പണകൈമാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് കോളുകൾ വന്നാൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഇതൊരു SCAM ആവാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചു എന്ന് പറഞ്ഞു screenshot സഹിതം അജ്ഞാതർ വിളിക്കുകയും പണം തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് പരിശോദിച്ചു പണം വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. അജ്ഞാത ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും പണം ലഭിക്കുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക. ഫോൺ അഭ്യർത്ഥനയിലൂടെ അജ്ഞാതർക്ക് ഒരിക്കലും പണം അയയ്ക്കരുതെന്നാണ് നിർദ്ദേശം.

സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.