ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണം; ഗവർണർ

തിരുവനന്തപുരം: ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചിട്ടുണ്ട്.

1.13 കോടിയാണ് കേസ് നടത്താൻ വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്.