പൊലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം 15 ശതമാനത്തിൽ എത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15 ശതമാനത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ആറ് ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇപ്പോൾ 11.37 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ ബോധപൂർവ്വമായ ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 108 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.