സിനിമകളിൽ നിന്ന് തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ എട്ട് ശതമാനം ജനങ്ങൾക്ക് നൽകും; സുരേഷ് ഗോപി

തിരുവനന്തപുരം: താൻ സിനിമ ചെയ്യുമെന്നും ആ സിനിമകളിൽ നിന്ന് തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചു മുതൽ എട്ട് ശതമാനം ജനങ്ങൾക്ക് നൽകുമെന്നും കേന്ദ്രമന്ത്രിയും എംപിയും നടനുമായ സുരേഷ് ഗോപി. അത് നൽകാനേ തനിക്ക് അവകാശമുള്ളൂ. കണക്കുകൾ ഒക്കെ കൊടുക്കേണ്ടതാണ്. അങ്ങനെ ലഭിക്കുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. ജനങ്ങൾക്ക് മൊത്തത്തിൽ ഉപകാരപ്രദമാകുന്ന രീതിയിൽ ആയിരിക്കും അത് നൽകുക. അതിന് പിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനങ്ങൾക്ക് എംപിയെ കൊണ്ടുപോയി ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട. ഉദ്ഘാടനത്തിന് സിനിമാ നടനായി മാത്രമേ പോകുകയുള്ളൂ. അതും യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ വാങ്ങിയേ പോകൂ. ആ കാശിൽ നിന്ന് നയാ പൈസ താൻ എടുക്കില്ല. അതെന്റെ ട്രസ്റ്റിലേക്ക് പോകും. അത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിയിൽ ആയിരിക്കും. അതിപ്പോഴേ ഞാൻ അടച്ചു കഴിഞ്ഞു. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം അറിയിച്ചു.