ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യ കേസ് ഡൽഹി പൊലീസ് റദ്ദാക്കി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ എഫ്ഐആർ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നാണ് നിലവിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞു. ഗ്വാളിയാറിൽ മോട്ടോർ സൈക്കിൾ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത് ജൂൺ ഒന്നിനു പുലർച്ചെ 12.10നാണ്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.